ജയവിക്രമയ്ക്ക് കോവിഡ്, രണ്ടാം ടെസ്റ്റിൽ കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയുടെ സ്പിന്നര്‍ പ്രവീൺ ജയവിക്രമ കളിക്കില്ല. താരം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇത്. താരത്തിന് അസ്വാസ്ഥ്യവും ലക്ഷണങ്ങളും ഉണ്ടെന്നും അഞ്ച് ദിവസത്തേക്ക് റൂം ഐസൊലേഷനിലേക്ക് മാറിയെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ശ്രീലങ്കന്‍ ടീമിലെ ബാക്കി താരങ്ങളെല്ലാം നെഗറ്റീവാണ്. ആദ്യ ടെസ്റ്റിനിടെ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസിന് കോവിഡ് ബാധിച്ചിരുന്നു. വെള്ളിയാഴ്ച ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് മാത്യൂസ് ഫിറ്റാകുമെന്നാണ് ശ്രീലങ്കന്‍ ടീം കരുതുന്നത്.