ട്രെസഗെ ഇനി തുർക്കിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആസ്റ്റൺ വില്ല താരമായി മഹ്മുദ് ട്രെസെഗെ ക്ലബ് വിട്ടു. തുർക്കി ക്ലബായ ട്രാബ്സോൻസ്പോർ ആണ് ട്രസഗയെ സൈൻ ചെയ്തത്. ആസ്റ്റൺ വില്ലയിലെ കരാർ അവസാനിച്ചത് കൊണ്ട് ഫ്രീ എജന്റായാണ് ട്രെസഗെ തുർക്കിയിലേക്ക് എത്തുന്നത്‌.

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഒമ്പത് മാസത്തോളം പുറത്തായിരുന്ന ട്രെസഗെ കഴിഞ്ഞ സീസണിൽ തിരികെ എത്തി എങ്കിലും വില്ലയിൽ അവസരം കിട്ടിയിരുന്നില്ല. ജനുവരിയിൽ ട്രെസെഗയെ തുർക്കി ക്ലബായ ഇസ്താംബുൾ ബസക്‌സെഹിറിലേക്ക് ആറ് മാസത്തെ ലോണിൽ ആസ്റ്റണൺ വില്ല അയച്ചു. അവുടെ 13 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടുകയും നാല് അസിസ്റ്റുകൾ നൽകുകയും ചെയ്തുകൊണ്ട് 26-കാരൻ ഫോമിലേക്ക് ഉയർന്നു.

2019ൽ ആയിരുന്നു ട്രെസഗെ ആസ്റ്റൺ വില്ലയിൽ എത്തിയത്. 64 മത്സരങ്ങൾ താരം വില്ലക്കായി കളിച്ചിട്ടുണ്ട്.