ഓസ്ട്രേലിയയെ ചുരുട്ടിക്കെട്ടി പ്രഭാത് ജയസൂര്യ, ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് ജയം

Srilanka

ഗോളിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്നിംഗ്സ് വിജയം നേടി ശ്രീലങ്ക. പ്രഭാത് ജയസൂര്യയുടെ മുന്നിൽ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞപ്പോള്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 151 റൺസിൽ അവസാനിക്കുകയായിരുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ 52/1 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്ക്ക് അടുത്ത 9 വിക്കറ്റ് 99 റൺസ് നേടുന്നതിനിടെ നഷ്ടമായി.

പ്രഭാത് 6 വിക്കറ്റ് നേടിയപ്പോള്‍ രമേശ് മെന്‍ഡിസ്, മഹേഷ് തീക്ഷണ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി ഓസ്ട്രേലിയയുടെ നടുവൊടിച്ചു. 32 റൺസ് നേടിയ മാര്‍നസ് ലാബൂഷെയിന്‍ ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍(24), ഉസ്മാന്‍ ഖവാജ(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍.

ഒരിന്നിംഗ്സിനും 39 റൺസിനുമാണ് ശ്രീലങ്കയുടെ വിജയം.