കീൻ ലൂയിസ് പോട്ടർ ബ്രെന്റ്ഫോർഡിലേക്ക്

ഹൾ സിറ്റി ഫോർവേഡ് കീൻ ലൂയിസ്-പോട്ടർ ബ്രെന്റ്ഫോർഡിലേക്ക് പോകും. ബ്രെന്റ്ഫോർഡും കീൻ ലൂയിസും തമ്മിൽ കരാർ ധാരണയിൽ ആയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 21 കാരനായ ലൂയിസ്-പോട്ടർ ബ്രെന്റ്ഫോർഡിന്റെ രണ്ടാം സൈനിംഗ് ആയിരിക്കും. 2028വരെയുള്ള കരാർ ലൂയിസ് ഒപ്പുവെക്കും. 17 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക.

ഹൾസിന്റെ അക്കാദമിയുടെ ഉൽപ്പന്നമാണ് കീബ് ലൂയിസ്. കഴിഞ്ഞ സീസണിൽ 13 ഗോളുകൾ താരം നേടിയിരുന്നു. ഇംഗ്ലീഷ് അണ്ടർ 21 ടീമിനായും താരം കളിച്ചിട്ടുണ്ട്.

Comments are closed.