സ്ട്രകോഷ ലാസിയോ വിട്ടു, ഇനി ബ്രെന്റ്ഫോർഡിൽ

20220711 163141

ലാസിയോയുടെ ഗോൾ കീപ്പർ സ്ട്രകോഷ ലാസിയോ വിട്ട് ബ്രെന്റ്ഫോർഡിൽ എത്തുന്നു. ഫ്രീ ഏജന്റായ സ്ട്രകോഷ ബ്രെന്ര്ഫോർഡിലേക്ക് വരാൻ സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. 27 കാരനായ അൽബേനിയൻ ഷോട്ട് സ്റ്റോപ്പർ അവസാന 10 വർഷമായി ലാസിയോക്ക് ഒപ്പം ആയിരുന്നു.

കഴിഞ്ഞ വർഷം അദ്ദേഹം സിമോൺ ഇൻസാഗിയോട് തെറ്റിയതോടെ സ്ട്രകോഷ ബെഞ്ചിൽ ആയിരുന്നു. ലാസിയോ പെപ്പെ റൈനയെ സ്റ്റാർട് ചെയ്യുകയും ചെയ്തു. മൗറിസിയോ സാരിയുടെ കീഴിൽ ആദ്യ ഇലവനിൽ എത്തി എങ്കിലും ക്ലബിൽ തുടരാൻ താല്പര്യമില്ല എന്ന് സ്ട്രകോഷ പ്രഖ്യാപിക്കുക ആയിരുന്നു.

207 മത്സരങ്ങൾ ലാസിയോക്ക് ആയി സ്ട്രകോഷ കളിച്ചിട്ടുണ്ട്. 2012ൽ എത്തിയ ശേഷം 2 കോപ ഇറ്റാലിയ കിരീടവും 2 സൂപ്പർ കപ്പും സ്ട്രകോഷ ലാസിയോക്ക് ഒപ്പം നേടിയിട്ടുണ്ട്.