രണ്ടാം ഏകദിനത്തിൽ വിന്‍ഡീസ് വിജയം, പരമ്പരയിൽ ഓസ്ട്രേലിയയ്ക്കൊപ്പം

Holderpooran

കോവിഡ് കാരണം മാറ്റിവെച്ച രണ്ടാം ഏകദിനം ഇന്നലെ നടന്നപ്പോള്‍ 4 വിക്കറ്റ് വിജയവുമായി വെസ്റ്റിന്‍ഡീസ്. വിജയത്തോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.1 ഓവറിൽ 187 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ലക്ഷ്യം 38 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് മറികടന്നത്.

മൂന്ന് വീതം വിക്കറ്റ് നേടി അകീൽ ഹൊസൈനും അല്‍സാരി ജോസഫുമാണ് ഓസ്ട്രേലിയയുടെ തകര്‍ച്ചയ്ക്ക് കാരമം. 45/6 എന്ന നിലയിലേക്ക് വീണ ടീമിനെ മാത്യു വെയിഡ്(36), ആഡം സംപ(36), വെസ് അഗര്‍(41) എന്നിവര്‍ ചേര്‍ന്നാണ് 187 റൺസിലേക്ക് എത്തിച്ചത്.

വിന്‍ഡീസിന്റെ തുടക്കവും തകര്‍ച്ചയായിരുന്നുവെങ്കിലും ഷായി ഹോപ്(38), നിക്കോളസ് പൂരന്‍(59), ജേസൺ ഹോള്‍ഡര്‍(52) എന്നിവരാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. 72/5 എന്ന നിലയിൽ നിന്ന് പൂരന്‍ – ഹോള്‍ഡര്‍ കൂട്ടുകെട്ട് നേടിയ 93 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിൽ നിര്‍ണ്ണായകമായത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും ആഡം സംപ രണ്ടും വിക്കറ്റ് നേടി.

Previous articleഡാരിൽ ഫെരാരിയോയുടെ മികവിൽ വിജയം കുറിച്ച് സേലം സ്പാര്‍ട്ടന്‍സ്
Next articleഷൂട്ടിംഗ് റേഞ്ചിൽ നിന്ന് എത്തുന്നത് നിരാശയുടെ വാര്‍ത്തകള്‍,10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് യോഗ്യതയില്ല