ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് എത്തുന്നത് നിരാശയുടെ വാര്‍ത്തകള്‍,10 മീറ്റര്‍ എയര്‍ റൈഫിളിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് യോഗ്യതയില്ല

Deepakkumar

ഇന്ത്യയുടെ പ്രതീക്ഷയായ ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് എത്തുന്നത് നിരാശയുടെ വാര്‍ത്തകള്‍. പുരുഷന്മാരുടെ പത്ത് മീറ്റര്‍ റൈഫിളിലും യോഗ്യത നേടാനാകാതെ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യ എട്ട് സ്ഥാനക്കാര്‍ ഫൈനലിലേക്ക് യോഗ്യത നേടുന്ന മത്സരത്തിന്റെ യോഗ്യ റൗണ്ടിൽ ആറ് സീരിസിന് ശേഷം ദിവ്യാന്‍ഷ് പന്‍വാര്‍, ദീപക് കുമാര്‍ എന്നിവര്‍ പുറത്തേക്ക് പോകുകയായിരുന്നു. ദീപക് കുമാര്‍ രണ്ട് പ്രാവശ്യം 105ന് മുകളില്‍ സ്കോര്‍ ചെയ്തുവെങ്കിലും 624.7 എന്ന ആകെ സ്കോറിലേക്കെ എത്തുവാന്‍ സാധിച്ചുള്ളു. ആദ്യ സീരീസിലെ മോശം തുടക്കമാണ് ദീപകിന് തിരിച്ചടിയായത്.

Divyansh

 

ദീപക് 26ാം റാങ്കിലും ദിവ്യാന്‍ഷ് 32ാം റാങ്കിലുമാണ് എത്തിയത്. ചൈനീസ് താരം ഹോരാന്‍ യാംഗ് ആണ് 632.7 പോയിന്റോടെ യോഗ്യത റൗണ്ടില്‍ ഒന്നാമതെത്തിയത്.

Previous articleരണ്ടാം ഏകദിനത്തിൽ വിന്‍ഡീസ് വിജയം, പരമ്പരയിൽ ഓസ്ട്രേലിയയ്ക്കൊപ്പം
Next articleജയം അഞ്ച് റൺസിന്, ബെന്‍ സ്റ്റോക്കിനെയും സംഘത്തെയും വീഴ്ത്തി വെൽഷ് ഫയര്‍