“തന്റെ അവസാന ടെസ്റ്റാണെന്ന് കരുതിയാണ് എല്ലാ മത്സരങ്ങളും കളിക്കുന്നത്”

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ അവസാന ടെസ്റ്റാണ് കളിക്കുന്നത് എന്ന് കരുതിയാണ് താൻ എല്ലാ മത്സരങ്ങളെയും സമീപിക്കാറുള്ളതെന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിലെ താരോദയം ഹനുമാ വിഹാരി. വെസ്റ്റിൻഡീസിനെതിരെ കഴിഞ്ഞ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിഹാരി സീരീസിലെ ടോപ് സ്‌കോററുമായിരുന്നു.  രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 291 റൺസാണ് വിഹാരി നേടിയത്.

പരമ്പരയിൽ മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരു സമയം ഒരു ടെസ്റ്റിനെ കുറിച്ച് മാത്രം ചിന്തിക്കാനായിരുന്നു തന്റെ തീരുമാനം എന്നും വിഹാരി പറഞ്ഞു. താൻ എപ്പോഴും കളിക്കുന്നത് അവസാന ടെസ്റ്റാണെന്ന് കരുതിയാണ് കളിക്കുന്നത്, അത് കൊണ്ട് തനിക്ക് ഒന്നും നഷ്ട്ടപെടാനില്ലെന്ന രീതിയിൽ കളിയ്ക്കാൻ സാധിക്കുന്നുണ്ടെന്നും വിഹാരി പറഞ്ഞു.

ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടെസ്റ്റ് ടീമിൽ സ്ഥാനം കിട്ടിയ രോഹിത് ശർമ്മയെ മാറ്റി നിർത്തിയാണ് വിരാട് കോഹ്‌ലി ഹനുമ വിഹാരിക്ക് ടീമിൽ സ്ഥാനം നൽകിയത്. വിഹാരി വെസ്റ്റിൻഡീസ് പരമ്പരയുടെ കണ്ടെത്തലാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.