വിന്‍ഡീസിന് തുണയായി മഴ, മാഞ്ചെസ്റ്ററിലെ നാലാം ദിവസത്തെ കളി ഉപേക്ഷിച്ചു

- Advertisement -

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നാലാം ദിവസം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മഴ മൂലം മത്സരം വൈകുമെന്നുള്ള അറിയിപ്പാണ് ലഭിച്ചതെങ്കിലും പിന്നീട് മത്സരത്തില്‍ ഒരോവര്‍ പോലും എറിയുവാന്‍ സാധിക്കാതെ മത്സരത്തിന്റെ നാലാം ദിവസം ഉപേക്ഷിക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 10/2 എന്ന നിലയിലാണ്. ക്രെയിഗ് ബ്രാത്‍വൈറ്റ്(2*), ഷായി ഹോപ്(4*) എന്നിവരാണ് ക്രീസിലുള്ളത്. മത്സരം രക്ഷിക്കുവാന്‍ മഴ വിന്‍ഡീസിന് പാതി അവസരം നല്‍കിയിട്ടുണ്ട്. ഇനി ബാറ്റ്സ്മാന്മാര്‍ കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ വിന്‍ഡീസിന് പരമ്പര അടിയറവ് വയ്ക്കാതെ രക്ഷപ്പെടാം.

Advertisement