ഓസ്ട്രേലിയയ്ക്കും അരങ്ങേറ്റ താരം

ഇന്ത്യയ്ക്കെതിരെ വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയെ പോലെ ഓസ്ട്രേലിയയ്ക്കായും ഒരു താരം അരങ്ങേറ്റം നടത്തും. ടെസ്റ്റ് ടീമിലും ഏകദിനത്തിലും കളിച്ചിട്ടുള്ള ഓസ്ട്രേലിയയുടെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ആണ് സന്ദര്‍ശകര്‍ക്കായി അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുന്നത്. ഓസ്ട്രേലിയയ്ക്കായി ടി20 അരങ്ങേറ്റം നടത്തുന്ന 94ാമത്തെ താരമാണ് പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്.

മാര്‍ക്കസ് സ്റ്റോയിനിസ് ആണ് താരത്തിനു ക്യാപ് നല്‍കിയത്.

Previous articleമയാംഗ് മാര്‍ക്കണ്ടേ ഇന്ത്യയ്ക്കായി തന്റെ ടി20 അരങ്ങേറ്റം നടത്തും
Next articleവിശാഖപട്ടണത്ത് ടോസ് നേടി ഓസ്ട്രേലിയ, ഇന്ത്യയെ ബാറ്റിംഗിനയയ്ച്ചു