2019-23 കാലഘട്ടത്തിലും പേടിഎം ഇന്ത്യയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളുടെ ടൈറ്റില്‍ സ്പോണ്‍സറായി പേടിഎം. അടുത്ത നാല് വര്‍ഷത്തേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ 326.80 കോടി ഇന്ത്യന്‍ രൂപയ്ക്കാണ് പേടിഎം സ്വന്തമാക്കിയത്. 2015ല്‍ 203.28 കോടി രൂപയ്ക്കാണ് ഈ സ്പോണ്‍സര്‍ഷിപ്പ് പേടിഎം സ്വന്തമാക്കിയത്. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയാണ് കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. പേടിഎം ഇന്ത്യന്‍ ക്രിക്കറ്റിനെ വര്‍ഷങ്ങളായി പിന്തുണയ്ക്കുന്നവരാണെന്നും ഈ കൂട്ടുകെട്ട് തുടര്‍ന്നും ഉണ്ടാകുമെന്നത് സന്തോഷകരമാണെന്ന് രാഹുല്‍ ജോഫ്രി വ്യക്തമാക്കി.

മൂന്ന് ടി20 മത്സരങ്ങളോടെയുള്ള ദക്ഷിണാഫ്രിക്കന്‍ പരമ്പരയുടെ ആരംഭത്തോടെയാണ് ഇന്ത്യയുടെ ഹോം സീസണ്‍ ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 15ന് ധര്‍മ്മശാലയിലാണ് ആദ്യ മത്സരം.