ഇന്ത്യയെ നാണംകെടുത്തി പാറ്റ് കമ്മിന്‍സും ഹാസല്‍വുഡും

Australiapatcummins
- Advertisement -

അഡിലെയ്ഡ് ടെസ്റ്റിന്റെ മൂന്നാം ദിവസം മേല്‍ക്കൈ നേടി ഓസ്ട്രേലിയ. ഇന്ത്യയെ രണ്ടാം ഇന്നിംഗ്സില്‍ 26/8 എന്ന നിലയിലേക്ക് ഓസ്ട്രേലിയ തള്ളിയിടുകയായിരുന്നു. പാറ്റ് കമ്മിന്‍സും ജോഷ് ഹാസല്‍വുഡും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കണ്ടത്.

പാറ്റ് കമ്മിന്‍സും ഹാസല്‍വുഡും നാല് വീതം വിക്കറ്റാണ് ഇതുവരെ നേടിയിട്ടുള്ളത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് 79 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്.

Advertisement