തീരുമാനങ്ങൾ എടുക്കുന്നതിൽ വിരാട് കോഹ്‌ലിയെക്കാൾ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ : പാർഥിവ് പട്ടേൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മത്സരത്തിനിടെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെക്കാൾ മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ ആണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. സമ്മർദ്ദ ഘട്ടങ്ങളിൽ മത്സരം പെട്ടെന്ന് മനസ്സിലാക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാനും വിരാട് കോഹ്‌ലിയെക്കാൾ രോഹിത് ശർമ്മക്ക് കഴിയാറുണ്ടെന്നും പാർഥിവ് പട്ടേൽ പറഞ്ഞു.

നിലവിൽ ഇന്ത്യയെ മൂന്ന് ഫോർമാറ്റിലും നയിക്കുന്നത് വിരാട് കോഹ്‌ലിയാണ്. എന്നാൽ മുംബൈ ഇന്ത്യൻസിന്റെ കൂടെ രോഹിത് ശർമ്മ അഞ്ചാം ഐ.പി.എൽ കിരീടം നേടിയതോടെ ക്യാപ്റ്റൻസി രോഹിത് ശർമ്മയുമായി പങ്കുവെക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി 8 കൊല്ലം പൂർത്തിയാക്കിയിട്ടും അവരെ ഐ.പി.എൽ കിരീടത്തിലേക്ക് നയിക്കാൻ വിരാട് കോഹ്‌ലിക്ക് ആയിരുന്നില്ല. അതെ സമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന-ടി20 പരമ്പരയിൽ ഫിറ്റ്നസ് കാരണങ്ങൾ ചൂണ്ടിക്കാട്ടി രോഹിത് ശർമ്മക്ക് അവസരം നൽകിയിട്ടില്ല.