ഓസ്ട്രേലിയയെക്കാള്‍ പ്രയാസം ആകുക പാക്കിസ്ഥാന്‍ – ദിമുത് കരുണാരത്നേ

സ്പിന്‍ മികച്ച രീതിയിൽ കളിക്കുന്നതിനാൽ തന്നെ പാക്കിസ്ഥാനായിരിക്കും ഓസ്ട്രേലിയയെക്കാള്‍ പ്രയാസമേറിയ ടീം എന്ന് പറഞ്ഞ് ശ്രീലങ്കന്‍ ടെസ്റ്റ് നായകന്‍ ദിമുത് കരുണാരത്നേ. ഓസ്ട്രേലിയയ്ക്കെതിരെ ഗോളിലെ ആദ്യ ടെസ്റ്റിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്നിംഗ്സ് വിജയത്തോടെയാണ് ശ്രീലങ്ക വിജയം പിടിച്ചെടുത്തത്.

ഒരേ വേദിയിൽ മൂന്നാം മത്സരം കളിക്കുന്നു എന്നത് ശ്രീലങ്കയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും ദിമുത് കരുണാരത്നേ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.

പാക്കിസ്ഥാനെതിരെ ഗോളിലും കൊളംബോയിലും ആണ് ശ്രീലങ്ക ടെസ്റ്റിന് ഇറങ്ങുന്നത്. ആദ്യ ടെസ്റ്റ് ജൂലൈ 16ന് ആണ്.