കൗലിബലി ഇനി ചെൽസി ഡിഫൻസിൽ

20220713 195945

ചെൽസിയുടെ ഡിഫൻസ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി വലിയൊരു സൈനിംഗ് തന്നെ ചെൽസി പൂർത്തിയാക്കിയിരിക്കുകയാണ്‌. നാപോളിയുടെ സെന്റർ ബാക്കായിരുന്ന കലിദൗ കൗലിബലി ആണ് ചെൽസിയിലേക്ക് വരുന്നത്. 40 മില്യൺ യൂറോ നൽകിയാണ് കൗലിബലിയെ ചെൽസി സ്വന്തമാക്കുന്നത്. 10 മില്യൺ യൂറോ കൗലിബലിക്ക് വേതനമായി ലഭിക്കും.

കൗലിബലിയെ യുവന്റസിനോ ഇറ്റലിയിലെ ഏതെങ്കിലും ക്ലബിനോ നൽകാൻ നാപോളി തയ്യാറല്ല എന്നത് ചെൽസിക്ക് ഗുണമായി. കൗലിബലിയുടെ നിലവിലെ കരാർ 2023 ജൂണിൽ അവസാനിക്കാൻ ഇരിക്കയെ ആണ് നാപോളി താരത്തെ വിൽക്കുന്നത്‌

സെനഗൽ ഇന്റർനാഷണൽ കൗലിബലി 2014 മുതൽ നാപ്പോളിയിലുണ്ട്, 31കാരനായ താരം നാപോളി അല്ലാതെ മറ്റൊരു സീരി എ ക്ലബ്ബിന് കളിക്കാൻ താല്പര്യമില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.