
- Advertisement -
സിംബാബ്‍വേയ്ക്കെതിരെ നാലാം ഏകദിനത്തില്‍ 244 റണ്‍സിന്റെ ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഫകര്‍ സമന്‍(210*), ഇമാം ഉള്‍ ഹക്ക്(113), ആസിഫ് അലി(50*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 399/1 എന്ന സ്കോര്‍ നേടിയ പാക്കിസ്ഥാന്‍ 42.4 ഓവറില്‍ സിംബാബ്‍വേയെ പുറത്താക്കകുയായിരുന്നു. 4 വിക്കറ്റുമായി ഷദബ് ഖാന്‍ ആണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്.
44 റണ്‍സുമായി ഡൊണാള്‍ഡ് ടിരിപാനോ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയി. എല്‍ട്ടണ്‍ ചിഗുംബര 37 റണ്‍സ് നേടി. ഷദബ് ഖാനു പുറമേ ഉസ്മാന്‍ ഖാന്‍, ഫഹീം അഷ്റഫ് എന്നിവര്‍ രണ്ടും ജൂനൈദ് ഖാന്‍, ഷൊയ്ബ് മാലിക് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement