ശ്രീലങ്ക പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റ് ഗോളിലേക്ക് മാറ്റി

Pakistansrilanka

ശ്രീലങ്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കാരണം പാക്കിസ്ഥാനുമായി നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ വേദി മാറ്റം. കൊളംബോയിൽ നിന്ന് മത്സരം ആദ്യ ടെസ്റ്റ് നടക്കുന്ന ഗോളില്‍ തന്നെ നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോളത്തെ സ്ഥിതിയിൽ ടീമിനെയും ടെലിവിഷന്‍ ക്രൂവിനെയും ഗോളിൽ നിന്ന് കൊളംബോയിലേക്ക് കൊണ്ടു പോകുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ തീരുമാനത്തിലേക്ക് ഇരു ബോര്‍ഡുകളും എത്തിയതെന്നാണ് അറിയുന്നത്.

ജൂലൈ 24ന് ആണ് രണ്ടാം ടെസ്റ്റ് ആരംഭിയ്ക്കുന്നത്. ലങ്ക പ്രീമിയര്‍ ലീഗ് മാറ്റി വെച്ച ശ്രീലങ്കയ്ക്ക് ഏഷ്യ കപ്പും നഷ്ടമാകുമെന്നാണ് അറിയുന്നത്. യുഎഇയില്‍ ആവും ടൂര്‍ണ്ണമെന്റ് നടത്തുക.