ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; ലങ്ക പ്രീമിയർ ലീഗ് മാറ്റിവെച്ചു

ശ്രീലങ്കയിൽ നിലവിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലങ്ക പ്രീമിയർ ലീഗ് മാറ്റിവെച്ചു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് ലങ്ക പ്രീമിയർ ലീഗ് മാറ്റിവെച്ച വിവരം അറിയിച്ചത്. ലങ്ക പ്രീമിയർ ലീഗിന്റെ മൂന്നാം എഡിഷൻ ഓഗസ്റ്റ് 1 മുതൽ 21 വരെ നടക്കാനിരിക്കെയാണ് ലങ്ക പ്രീമിയർ ലീഗ് മാറ്റിവെച്ചത്. ടൂർണ്ണമെന്റിനുള്ള താരങ്ങളെ സ്വന്തമാക്കാനുള്ള ലേലവും മറ്റും കഴിഞ്ഞതിന് ശേഷമാണ് ടൂർണമെന്റ് മാറ്റിവെച്ചത്.

നിലവിൽ ലങ്ക പ്രീമിയർ ലീഗ് നടത്താനുള്ള സാമ്പത്തിക സാഹചര്യമല്ല എന്ന കാര്യം ടൂർണമെന്റിന്റെ ഉടമകളായ ഇന്നൊവേറ്റീവ് പ്രൊഡക്ഷൻ ഗ്രൂപ്പ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതോടെയാണ് ടൂർണമെന്റ് മാറ്റിവെക്കാൻ തീരുമാനിച്ചത്. അഞ്ച് ടീമുകളെ ഉൾപ്പെടുത്തി ടൂർണമെന്റ് നടത്താനാണ് നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നത്.