ബംഗ്ലാദേശിന് 330 റൺസിന് ഓള്‍ഔട്ട്, പാക്കിസ്ഥാന് മികച്ച തുടക്കം

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ബംഗ്ലാദേശിനെ 330 റൺസിന് ഓള്‍ഔട്ട് ആക്കിയ പാക്കിസ്ഥാന്‍ 145/0 എന്ന നിലയിലാണ്.

ലിറ്റൺ ദാസ്(114), മുഷ്ഫിക്കുര്‍ റഹിം(91) എന്നിവര്‍ക്ക് പുറമെ മെഹ്ദി ഹസന്‍ 38 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ബംഗ്ലാദേശ് 114.4 ഓവറിൽ 330 റൺസാണ് നേടിയത്. പാക്കിസ്ഥാന് വേണ്ടി ഹസന്‍ അലി അഞ്ച് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഫഹീം അഷ്റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആബിദ് അലി അബ്ദുള്ള ഷഫീക്ക് കൂട്ടുകെട്ടാണ് പാക്കിസ്ഥാന് മിന്നും തുടക്കം നല്‍കിയത്. ആബിദ് അലി 93 റൺസും ഷഫീക്ക് 52 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്.