അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ഇന്ത്യയ്ക്ക് 49 റൺസ് ലീഡ്

ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 296 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ. ഒരു ഘട്ടത്തിൽ 214/1 എന്ന നിലയിലായിരുന്നു ന്യൂസിലാണ്ട്. അക്സര്‍ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടമാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്.

95 റൺസ് നേടിയ ടോം ലാഥത്തിനും 89 റൺസ് നേടിയ വിൽ യംഗിനും ശതകം നഷ്ടമായതാണ് ന്യൂസിലാണ്ടിന് തിരിച്ചടിയായത്. പിന്നീട് വന്ന താരങ്ങളിൽ കൈൽ ജാമിസൺ ആണ് ടോപ് സ്കോറര്‍. താരം 23 റൺസ് നേടിയപ്പോള്‍ കെയിന്‍ വില്യംസൺ 18 റൺസ് നേടി.

അക്സര്‍ പട്ടേലിനൊപ്പം 3 വിക്കറ്റുമായി അശ്വിനും മികവ് പുലര്‍ത്തി. മത്സരത്തിൽ ഇന്ത്യയ്ക്ക് 49 റൺസിന്റെ ലീഡാണുള്ളത്.