രണ്ടാം ഇന്നിംഗ്സിൽ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യയ്ക്ക് നഷ്ടം, ന്യൂസിലാണ്ടിനായി വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി ജാമിസൺ

ന്യൂസിലാണ്ടിനെ 296 റൺസിന് പുറത്താക്കി 49 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടം. 14/1 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ.

63 റൺസിന്റെ ആകെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഗില്ലിനെ(1) കൈൽ ജാമിസൺ പുറത്താക്കിയപ്പോള്‍ ചേതേശ്വര്‍ പുജാര 9 റൺസും മയാംഗ് അഗര്‍വാള്‍ 4 റൺസും നേടി ക്രീസിൽ നില്‍ക്കുന്നു.

9 മത്സരങ്ങളിൽ നിന്ന് തന്റെ 50ാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി ന്യൂസിലാണ്ടിനായി വേഗത്തിൽ ഈ നേട്ടം നേടുന്ന താരമായി കൈൽ ജാമിസൺ മാറി.