അര്‍ദ്ധ ശതകങ്ങളുമായി ബട്‍ലര്‍ – വോക്സ് കൂട്ടുകെട്ട്, ഇംഗ്ലണ്ടിന് വിജയം തൊട്ടടുത്ത്

- Advertisement -

പാക്കിസ്ഥാന്റെ മോഹങ്ങള്‍ തല്ലിക്കെടുത്തി ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട്. 99 റണ്‍സിന്റെ കൂട്ടുകെട്ട് ജോസ് ബട്‍ലറും ക്രിസ് വോക്സും കൂടി നേടിയപ്പോള്‍ 65 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് 216 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയിട്ടുള്ളത്. വിജയം 61 റണ്‍സ് അകലെ മാത്രമുള്ളപ്പോള്‍ ഇംഗ്ലണ്ടിന് തന്നെയാണ് മത്സരത്തില്‍ ഇപ്പോള്‍ മുന്‍തൂക്കം.

അതെ സമയം ഇംഗ്ലണ്ടിന്റെ ഈ കൂട്ടുകെട്ട് തകര്‍ക്കുകയാണെങ്കില്‍ പാക്കിസ്ഥാന് ഇനിയും മത്സരത്തില്‍ പ്രതീക്ഷയുണ്ട്. ജോസ് ബട്‍ലര്‍ 54 റണ്‍സും ക്രിസ് വോക്സ് 53 റണ്‍സുമാണ് ഇപ്പോള്‍ നേടിയിട്ടുള്ളത്.

Advertisement