ഇംഗ്ലണ്ടിന്റെ ബയോ-സെക്യുര്‍ ബബിളില്‍ ഇനി ഒല്ലി റോബിന്‍സണും

ഇംഗ്ലണ്ട് സ്ക്വാഡിന്റെ ബയോ-സെക്യുര്‍ ബബിളിലേക്ക് സസ്സെക്സിന്റെ ഒല്ലി റോബിന്‍സണേ ഉള്‍പ്പെടുത്തി. കെന്റിനെതിരെയുള്ള സസ്സെക്സ് സ്ക്വാഡില്‍ നിന്ന് താരത്തെ പിന്‍വലിച്ചിട്ടാണ് ഇംഗ്ലണ്ട് സ്ക്വാഡിന്റെ ബയോ-സെക്യുര്‍ ബബിളിലേക്ക് താരത്തെ ചേര്‍ത്തിരിക്കുന്നത്. ഇന്നായിരുന്നു സസ്സെക്സിന്റെ ബോബ് വില്ലിസ് ട്രോഫി മത്സരം നടക്കാനിരുന്നത്.

താരത്തിനോട് പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിന് മുമ്പ് സൗത്താംപ്ടണിലെ പരിശീലനത്തിന് എത്തുവാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.