ന്യൂസിലാണ്ടിന് 150 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ഒരു ബൗളറുണ്ടേല്‍, പാക്കിസ്ഥാന്റെ പക്കല്‍ നാല് പേരുണ്ടെന്നത് മറക്കേണ്ട – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിലെ വെല്ലുവിളി അത് ബാറ്റിംഗ് ആയിരിക്കുമെന്നും ബൗളിംഗിനെക്കുറിച്ച് തനിക്ക് വലിയ വേവലാതിയില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ട് നിരയില്‍ തീപാറും പേസില്‍ പന്തെറിയുന്ന താരമാണെങ്കില്‍ തന്റെ ടീമില്‍ അതേ ശേഷിയുള്ള നാല് താരങ്ങളുണ്ടെന്നത് മറക്കരുതെന്ന് മിസ്ബ വ്യക്തമാക്കി.

ന്യൂസിലാണ്ട് കടുപ്പമേറിയ എതിരാളികളാണെന്നും അവര്‍ വെസ്റ്റിന്‍ഡീസിനെതിരെ ആധിപത്യം പുലര്‍ത്തുന്നത് നമ്മളെല്ലാം കണ്ടതാണെങ്കിലും അവര്‍ക്കെതിരെ മികച്ച പ്രകടനം തങ്ങള്‍ക്ക് പുറത്തെടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് മിസ്ബ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചതിന്റെ പരിചയം ടീമിന് തുണയേകുമെന്നാണ് കരുതുന്നതെന്നും മിസ്ബ പറഞ്ഞു.