ഫ്രഞ്ച് യുവതാരത്തെ നോട്ടമിട്ട് ബാഴ്സലോണ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

മാഴ്സെയുടെ ഫ്രഞ്ച് യുവതാരത്തെ നോട്ടമിട്ട് ബാഴ്സലോണ. മാഴ്സെയുടെ 21കാരനായ സെന്റർ ബാക്ക് ബോബകർ കമാരയെയാണ് ബാഴ്സലോണ ക്യാമ്പ് നൗവിലെത്തിക്കാൻ ശ്രമിക്കുന്നത്‌. ഫ്രഞ്ച് ലീഗിൽ ഏറെ പരിചയ സമ്പത്തുണ്ട് ഈ യുവതാരത്തിന്. നാല് സീസണുകളായി മാഴ്സെയുടെ താരമാണ് കമാര. ഫ്രഞ്ച് അണ്ടർ 21 ടീമിലെയും സ്ഥിര സാന്നിധ്യമായ കമാരയ്ക്ക് യൂറോപ്യൻ ഫുട്ബോളിലും പരിചയ സമ്പത്തുണ്ട്‌.

മാഴ്സെയ്ക്ക് വേണ്ടി യൂറോപ്പയിലും ചാമ്പ്യൻസ് ലീഗിലുമടക്കം 95‌ മത്സരങ്ങളോളം കളിച്ചിട്ടുണ്ട്. ബോവാസിന്റെ മാഴ്സെ ടീമിന്റെ അവിഭാജ്യഘടകമാണ് കമാര. 2022 ജൂൺ വരെ മാഴ്സെയിൽ കരാറുണ്ട് ബോബകാർ കമാരയ്ക്ക്. അടുത്ത സീസണിൽ താരത്തെ എത്തിച്ച് പ്രതിരോധം ശക്തമാക്കാനാണ് ബാഴ്സലോണയുടെ ശ്രമം.