പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്വാറന്റൈന്‍ കാലം ചെലവഴിക്കുക ഡര്‍ബിഷയറില്‍, ജൂണ്‍ 28ന് മാഞ്ചസ്റ്ററിലേക്ക് യാത്രയാവും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ടൂറിനുള്ള പാക്കിസ്ഥാന്‍ ടീം ജൂണ്‍ 28ന് യാത്രയാകും. മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്യുന്ന സംഘം 14 ദിവസം ക്വാറന്റീനില്‍ കഴിയും. ഡര്‍ബിഷയറിലാണ് പാക്കിസ്ഥാന്റെ ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. അവിടെ ഈ കാലഘട്ടത്തില്‍ ടീമംഗങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ പരിശീലന മത്സരങ്ങള്‍ കളിക്കാവുന്നതാണ്.

അതേ സമയം ഇംഗ്ലണ്ടിലുള്ള തന്റെ കുടുംബത്തിനോടൊപ്പം സമയം ചെലവഴിച്ച ശേഷം ഷൊയ്ബ് മാലിക് ടീമിനൊപ്പം ജൂലൈ 24ന് ചേരുമെന്നാണ് ലഭിയ്ക്കുന്ന വിവരം.