രണ്ടാം ടി20യില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, കെയിന്‍ വില്യംസണ്‍ തിരികെ ന്യൂസിലാണ്ട് ടീമില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടി20യില്‍ ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്ത് കെയിന്‍ വില്യംസണ്‍. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

അതേ സമയം ന്യൂസിലാണ്ട് നിരയില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. മിച്ചല്‍ സാന്റനര്‍, ടോഡ് ആസ്ട്‍ലേ, ജേക്കബ് ഡഫി എന്നിവര്‍ ടീമിന് പുറത്ത് പോകുന്നു. പകരം കെയിന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ ടീമിലെത്തുന്നു.

പാക്കിസ്ഥാന്‍ :Mohammad Rizwan(w), Abdullah Shafique, Haider Ali, Mohammad Hafeez, Shadab Khan(c), Khushdil Shah, Imad Wasim, Faheem Ashraf, Wahab Riaz, Shaheen Afridi, Haris Rauf

ന്യൂസിലാണ്ട് : Martin Guptill, Tim Seifert(w), Kane Williamson(c), Devon Conway, Glenn Phillips, James Neesham, Kyle Jamieson, Scott Kuggeleijn, Ish Sodhi, Tim Southee, Trent Boult