ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് പാക്കിസ്ഥാന്‍, ഓസ്ട്രേലിയയ്ക്ക് 462 റണ്‍സ് വിജയ ലക്ഷ്യം

- Advertisement -

ഓസ്ട്രേലിയയ്ക്ക് 462 റണ്‍സ് വിജയിക്കുവാന്‍ നല്‍കി പാക്കിസ്ഥാന്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 181/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സ് 45/3 എന്ന നിലയില്‍ പുനരാരംഭിച്ച പാക്കിസ്ഥാന്‍ 181 റണ്‍സ് നേടി ആറാം വിക്കറ്റായി ആസാദ് ഷഫീക്ക് പുറത്തായപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 41 റണ്‍സ് നേടിയ ഷഫീക്കിനൊപ്പം ഹാരിസ് സൊഹൈല്‍(39), ഇമാം-ഉള്‍-ഹക്ക്(48) എന്നിവരും 28 റണ്‍സ് നേടിയ ബാബര്‍ അസമുമാണ് പാക്ക് നിരയില്‍ തിളങ്ങിയത്.

ഓസ്ട്രേലിയയ്ക്കായി ജോണ്‍ ഹോള്‍ഡ് മൂന്നും നഥാന്‍ ലയണ്‍ രണ്ടും വിക്കറ്റ് നേടി. ഒന്നാം ഇന്നിംഗ്സില്‍ 280 റണ്‍സിന്റെ ലീഡ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.

Advertisement