മെഹ്റാജുദ്ദീൻ വാദൂ ഇനി പൂനെ സിറ്റിയിൽ പരിശീലകൻ

- Advertisement -

മുമ്പ് ചെന്നൈയിൻ എഫ് സിയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞിരുന്ന മെഹ്റാജുദ്ദീൻ വാദു ഇനി പരിശീലകൻ. ഐ എസ് എൽ ക്ലബായ പൂനെ സിറ്റിയുടെ അണ്ടർ 18 ടീമിന്റെ പരിശീലകനായാണ് വാദു ചുമതലയേറ്റിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയുടെ കൂടെ ആയിരുന്ന വാദു സീസൺ അവസാനം ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിരുന്നു. കാശ്മീർ സ്വദേശിയായ വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ താരമാണ്‌. മുമ്പ് പൂനെ സിറ്റിക്കു വേണ്ടി ഐ എസ് എല്ലിൽ കളിച്ചിട്ടുള്ള വാദുവിന് ഇത് ക്ലബിലേക്കുള്ള മടക്കം കൂടിയാണ്.

Advertisement