പരിശീലനത്തിനുള്ള അനുമതി കാത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം

Pakistan
- Advertisement -

കോവിഡ് പ്രൊട്ടോക്കോളുകളുടെ ലംഘനവും എട്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടതിനും ശേഷമുള്ള ടെസ്റ്റുകളില്‍ നെഗറ്റീവ് ആയ പാക്കിസ്ഥാന്‍ താരങ്ങള്‍ ഐസൊലേഷനില്‍ നിന്ന് പുറത്ത് കടന്ന് പരിശീലനം ആരംഭിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ക്കായി കാത്തിരിക്കുകയാണ്.

12ാം ദിവസത്തെ ടെസ്റ്റില്‍ താരങ്ങളെല്ലാം നെഗറ്റീവ് ആയെങ്കിലും കരുതലെന്ന നിലയില്‍ ആറാം ദിവസത്തെ ടെസ്റ്റുകളില്‍ പോസിറ്റീവ് ആയ താരങ്ങള്‍ ഐസൊലേഷനില്‍ കഴിയും. മറ്റു താരങ്ങള്‍ തങ്ങളുടെ പരിശീലനത്തിനുള്ള അനുമതിയ്ക്കായി ന്യൂസിലാണ്ട് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്.

നാളെ ഐസൊലേഷനില്‍ നിന്ന് താരങ്ങള്‍ക്ക് പുറത്ത് കടക്കാനാകുമെന്നാണ് അറിയുന്നത്. അനിത് ശേഷം അവര്‍ ക്യൂന്‍സ്ടൗണിലേക്ക് യാത്രയാകും. ആദ്യ ടി20 മത്സരം ഡിസംബര്‍ 18ന് ഈഡന്‍ പാര്‍ക്കിലാണ് നടക്കുക.

Advertisement