“മെസ്സി ലോകം കണ്ട ഏറ്റവും മികച്ച താരം” – മാറ്റ

- Advertisement -

ലയണൽ മെസ്സി ആണ് തന്റെ അഭിപ്രായത്തിൽ ലോകം കണ്ട ഏറ്റവും മികച്ച താരം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം യുവാൻ മാറ്റ. മെസ്സി ഫുട്ബോൾ കളിക്കുന്നത് കണ്ടാൽ തന്റെ തന്റെ ജീവിതം മെച്ചപ്പെട്ടു എന്ന് തോന്നാറുണ്ട് എന്നും മാറ്റ പറഞ്ഞു. താൻ ആയിരുന്നു പുരസ്കാരങ്ങൾ നൽകുന്നത് എകിൽ എല്ലാ വർഷവും മെസ്സിക്ക് മികച്ച താരത്തിനുള്ള പുർസ്കാരം നൽകിയേനെ. മാറ്റ പറഞ്ഞു.

കരിയറിൽ ഇതുവരെ മെസ്സി ചെയ്തതും ഇപ്പോഴും മെസ്സി ചെയ്ത് കൊണ്ടിരിക്കുന്നതും അവിശ്വസനീയമായ കാര്യങ്ങൾ ആണെന്നും മാറ്റ പറഞ്ഞു. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും അത് മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള സ്നേഹം കൊണ്ടാണെന്നും മാറ്റ പറഞ്ഞു.

Advertisement