ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ പറ്റിയ ബൗളര്‍മാര്‍ പാക്കിസ്ഥാന്റെ കൈവശമുണ്ട്

- Advertisement -

പാക്കിസ്ഥാന് വേണ്ടി ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്തുവാന്‍ കഴിയുന്ന പേസര്‍മാരുണ്ടെന്ന് അഭിപ്രായപ്പെട്ട് ടെസ്റ്റ് നായകന്‍ അസ്ഹര്‍ അലി. ഷഹീന്‍ അഫ്രീദി, നസീം ഷാ, മുഹമ്മദ് ഹസ്നൈന്‍ എന്നിവര്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വിജയം കൊയ്യുവാന്‍ ശേഷിയുള്ള താരങ്ങളാണന്നും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഇവരെ കൂടാതെ തന്നെ മികച്ച അനുഭവസമ്പത്തുള്ള ബൗളിംഗ് നിരയാണ് പാക്കിസ്ഥാന്റേതെന്നും അസ്ഹര്‍ അലി വ്യക്തമാക്കി. പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ 300ന് അടുത്തുള്ള സ്കോര്‍ നേടുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുവാനുള്ള സാധ്യതയും ഉണ്ടെന്ന് അസ്ഹര്‍ അലി വ്യക്തമാക്കി.

ഇംഗ്ലണ്ടിലേക്ക് ഇന്നാണ് പാക്കിസ്ഥാന്‍ ടീം യാത്രയാവുന്നത്. പത്തോളം പാക്കിസ്ഥാന്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെങ്കിലും പരമ്പരയുമായി ബോര്‍ഡ് മുന്നോട്ട് പോകുകയാണ്.

Advertisement