എഫ് എ കപ്പിൽ ഇന്ന് ആവേശ പോരാട്ടങ്ങൾ

- Advertisement -

എഫ് എ കപ്പിൽ ബാക്കിയുള്ള മൂന്ന് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളും ഇന്ന് നടക്കും. മൂന്ന് വലിയ പോരാട്ടങ്ങൾ തന്നെയാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തിൽ വൈകിട്ട് 5.30ന് ഷെഫീൽഡ് യുണൈറ്റഡ് ആഴ്സണലിനെ നേരിടും. സീസൺ പുനരാരംഭിച്ച ശേഷം അത്ര ഫോമിൽ അല്ലാത്ത ടീമാണ് ഷെഫീൽഡ് യുണൈറ്റഡ്. എന്നാൽ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തും എന്നതിനാൽ അവർക്ക് പ്രതീക്ഷകൾ തിരികെയെത്തും.

ആഴ്സണലും അത്ര മികച്ച ഫോമിൽ അല്ല. എന്നാൽ അവസാന മത്സരം വിജയിച്ചത് അവർക്ക് ശക്തി പകരും. ഇന്ന് രണ്ടാമത്തെ മത്സരത്തിൽ വൈകിട്ട് 8.30ന് ലെസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാകും ഏറ്റുമുട്ടുന്നത്. മികച്ച ഫോമിൽ ഉള്ള ചെൽസിക്ക് ലെസ്റ്ററിനെ തോൽപ്പിക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. മറ്റൊരു ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെയും നേരിടും. രാത്രി 11 മണിക്കാണ് മത്സരം.

Advertisement