റിലഗേഷനോട് അടുക്കുന്നു, എസ്പാൻയോൾ പരിശീലകൻ പുറത്ത്

- Advertisement -

ലാലിഗയിൽ റിലഗേഷൻ ഏതാണ്ട് ഉറപ്പായ അവസ്ഥയിലാണ് കാറ്റലോണിയൻ ക്ലബായ എസ്പാൻയോൾ ഉള്ളത്. 31 മത്സരങ്ങളിൽ നിന്ന് 24 പോയന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ് എസ്പാൻയോൾ ഇപ്പോൾ ഉള്ളത്. റിലഗേഷൻ സോണിന് പിറത്തുള്ള ടീമുമായി 8 പോയന്റിന്റെ എങ്കിലും വ്യത്യാസം എസ്പാൻയോളിന് ഉണ്ട്. ഇന്ന് റയൽ മാഡ്രിഡിനെ നേരിടുന്നതിന് മുമ്പായി അവർ അവരുടെ പരിശീലകനെ പുറത്താക്കിയിരിക്കുകയാണ്.

പരിശീലകനായ അബെലാർഡോ ഫെർണാണ്ടസിനാണ് പണി പോയത്. ലീഗിൽ ഇതുവരെ 31മത്സരങ്ങൾ കളിച്ച എസ്പാൻയോളിന് ആകെ 5 മത്സരങ്ങൾ മാത്രമെ ഈ സീസണിൽ വിജയിക്കാൻ ആയിട്ടുള്ളൂ. അവരുടെ സ്പോർടിംഗ് ഡയറക്ടർ ആയ‌ ഫ്രാൻസിസ്കോ റുഫെറ്റോ ആകും ടീമിനെ സീസൺ അവസാനം വരെ ഇനി പരിശീലിപ്പിക്കുക.

Advertisement