മൂന്നാം ഏകദിനത്തിലും പാക്കിസ്ഥാന് ബാറ്റിംഗ് പിഴച്ചു

Pakistanwomen

പാക്കിസ്ഥാന്‍ വനിതകള്‍ക്ക് വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 49 ഓവറിൽ ഓള്‍ഔട്ട് ആകുമ്പോള്‍ 182 റൺസാണ് നേടിയത്. അവസാന വിക്കറ്റിൽ റമീന്‍ ഷമീം അനം അമിനൊപ്പം നേടിയ 21 റൺസാണ് പാക്കിസ്ഥാനെ 182 റൺസിലേക്ക് നയിച്ചത്. റമീന്‍ 19 റൺസുമായി പുറത്താകാതെ നിന്നു.

62 റൺസ് നേടിയ ഒമൈമ സൊഹൈൽ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നിദ ദാര്‍(24), മുനീബ അലി(25) എന്നിവരാണ് 20ന് മുകളിലുള്ള സ്കോര്‍ നേടിയത്. വെസ്റ്റിന്‍ഡീസിനായി ക്യാപ്റ്റന്‍ അനീസ മുഹമ്മദ്മൂ, ചിനേല്ലെ ഹെന്‍റി എന്നിവര്‍ 3 വീതം വിക്കറ്റ് നേടിയപ്പോള്‍ ഹെയ്‍ലി മാത്യൂസ്  രണ്ട് വിക്കറ്റ് നേടി.

Previous article“പെനാൽറ്റി എടുക്കാൻ തയ്യാറായിരുന്നു”, പ്രതികരണവുമായി ഗ്രീലിഷ്
Next articleജയിച്ച ഇന്ത്യ പിഴയൊടുക്കണമെന്ന് വിധിച്ച് ഐസിസി