ജയിച്ച ഇന്ത്യ പിഴയൊടുക്കണമെന്ന് വിധിച്ച് ഐസിസി

Indiawomen

വനിത ടി20യിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ എട്ട് റൺസ് വിജയം നേടിയെങ്കിലും ഇന്ത്യയ്ക്കെതിരെ പിഴ വിധിച്ച് ഐസിസി. രണ്ടാം മത്സരത്തിലെ മോശം ഓവര്‍ റേറ്റ് ആണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മാച്ച് ഫീസിന്റെ 20 ശതമാനം ആണ് പിഴയായി വിധിച്ചിരിക്കുന്നത്.

നിശ്ചിത സമയത്ത് ഒരോവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞതെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഹോവിൽ നടന്ന രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന്റെ കൈയ്യിൽ നിന്ന് വിജയം ഇന്ത്യ തട്ടിയെടുക്കുകയായിരുന്നു.

149 റൺസ് ചേസ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് 106/2 എന്ന നിലയിൽ നിന്ന് മത്സരം കൈവിടുകയായിരുന്നു. ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 140 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ ടീം നേടിയത്.

Previous articleമൂന്നാം ഏകദിനത്തിലും പാക്കിസ്ഥാന് ബാറ്റിംഗ് പിഴച്ചു
Next articleകോപ്പയിലെ ഹീറോ ഡി പോൾ ഇനി അത്ലറ്റിക്കോ മാഡ്രിഡ് ജേഴ്സിയിൽ