ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള പാക്കിസ്ഥാന്‍ സംഘത്തെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെ മുഹമ്മദ് റിസ്വാന്‍ നയിക്കും. ബാബര്‍ അസം പരിക്കേറ്റതിനെത്തുടര്‍ന്ന് ന്യൂസിലാണ്ട് പരമ്പരയില്‍ നിന്ന് തന്നെ പുറത്ത് പോകുകയാണ്. ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

പാക്കിസ്ഥാന്‍ സംഘം: മുഹമ്മദ് റിസ്വാന്‍, ആബിദ് അലി, അസ്ഹര്‍ അലി, ഫഹീം അഷ്റഫ്, ഫവദ് അലം, ഹാരിസ് സൊഹൈല്‍, ഇമ്രാന്‍ ബട്ട്, മുഹമ്മദ് അബ്ബാസ്, നസീം ഷാ, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, സൊഹൈല്‍ ഖാന്‍, യസീര്‍ ഷാ

Advertisement