പാക്കിസ്ഥാന്‍ 426 റണ്‍സിന് ഓള്‍ഔട്ട്, 250 റണ്‍സിന്റെ ലീഡ്

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം 250 റണ്‍സ് ലീഡ് നേടി പാക്കിസ്ഥാന്‍. ഫവദ് അലം നേടിയ 140 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സില്‍ 426 റണ്‍സ് നേടി ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് ഫവദ് അലം പുറത്തായത്.

സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി നാലും റിച്ചാര്‍ഡ് എന്‍ഗാരാവ രണ്ടും വിക്കറ്റ് നേടുകയായിരുന്നു. ഡൊണാള്‍ഡ് ടിരിപാനോ മൂന്ന് വിക്കറ്റ് നേരത്തെ നേടിയിരുന്നു.