ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള 16 അംഗ സംഘത്തെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍, സംഘത്തില്‍ മൂന്ന് സ്പിന്നര്‍മാരും

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിനായിട്ടുള്ള 16 അംഗ സംഘത്തെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. മിസ്ബ ഉള്‍ ഹക്ക് നല്‍കിയ സൂചന പ്രകാരം ഈ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത സംഘത്തില്‍ മൂന്ന് സ്പിന്നര്‍മാരുണ്ട്. നേരത്തെ മാഞ്ചസ്റ്ററില്‍ രണ്ട് സ്പിന്നര്‍മാരെ പരീക്ഷിക്കാന്‍ പാക്കിസ്ഥാന് ആലോചനയുണ്ടെന്ന് ടീം കോച്ച് മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കിയിരുന്നു.

യസീര്‍ ഷാ, ഷദബ് ഖാന്‍, കാഷിഫ് ബട്ടി എന്നിവരാണ് സംഘത്തിലുള്ള മൂന്ന് സ്പിന്നര്‍മാര്‍. ഫവദ് അലമിനെയും പാക്കിസ്ഥാന്‍ ഈ 16 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ 16 അംഗ സംഘം: Azhar Ali, Babar Azam, Abid Ali, Asad Shafiq, Fawad Alam, Imam-ul-Haq, Kashif Bhatti, Mohammad Abbas, Mohammad Rizwan, Naseem Shah, Sarfaraz Ahmed, Shadab Khan, Shaheen Shah Afridi, Shan Masood, Sohail Khan, Yasir Shah

Advertisement