കോമ്പിനേഷനില്‍ മാറ്റം വരുത്താതെ കൂടുതല്‍ അവസരങ്ങള്‍ ടെസ്റ്റ് താരങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം – ബാബര്‍ അസം

Babarfawad
- Advertisement -

ടെസ്റ്റ് ടീമിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അടിയ്ക്കടി കോമ്പിനേഷനുകള്‍ മാറ്റുന്നതിന്റെ ആവശ്യമില്ലെന്നുമാണ് തന്റെ പക്ഷമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് മൂന്ന് ദിവസത്തില്‍ ആധികാരികമായാണ് ടീം വിജയിച്ചതെന്നും അതിനാല്‍ തന്നെ രണ്ടാം ടെസ്റ്റിലും ഇതേ ടീമുമായി പോകുവാനായിരിക്കും കൂടുതല്‍ സാധ്യതയെന്നും ബാബര്‍ അസം പറഞ്ഞു.

മത്സരത്തിനായി 13 അംഗ ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. അവസാന ഇലവനെ മത്സരത്തിന്റെ അന്ന് രാവിലെ മാത്രമേ പ്രഖ്യാപിക്കുകയുള്ളുവെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു.

Advertisement