പേസര്‍മാര്‍ ഇംഗ്ലണ്ടിനെ ബുദ്ധിമുട്ടിക്കുമെന്ന് പ്രതീക്ഷ – ബാബര്‍ അസം

- Advertisement -

മൂന്ന് ടെസ്റ്റുകള്‍ക്കും മൂന്ന് ടി20യ്ക്കുമായി ഇംഗ്ലണ്ടില്‍ എത്തിയ പാക്കിസ്ഥാന് ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് പരിമിത ഓവര്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. പാക്കിസ്ഥാന്‍ പേസര്‍മാര്‍ക്ക് ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്താനാകുമെന്നും അവര്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുമെന്നുമാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ബാബര്‍ അസം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് പരമ്പരയും സമനിലയിലാക്കുവാന്‍ ടീമിന് സാധിച്ചുവെന്നും അത്തരത്തിലുള്ള പ്രകടനത്തെ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് തങ്ങളുടെ ശ്രമം എന്നും ബാബര്‍ വ്യക്തമാക്കി. നേരിയ മുന്‍തൂക്കം ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കാണെങ്കിലും അവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനം തങ്ങളുടെ ബൗളര്‍മാര്‍ക്കും കഴിയുമെന്ന് ബാബര്‍ അസം വ്യക്തമാക്കി.

Advertisement