വരാനെക്ക് പരിക്ക്, അടുത്ത മത്സരത്തിൽ ഉണ്ടായേക്കില്ല

- Advertisement -

റയൽ മാഡ്രിഡ് സെന്റർ ബാക്ക് വരാനെയ്ക്ക് പരിക്ക്. ഇന്നൽവ് ഗെറ്റാഫെയ്ക്ക് എതിരെ നടന്ന മത്സരത്തിൽ ആണ് താരത്തിന്റെ കഴുത്തിന് പരിക്കേറ്റത്. വരാനെയുടെ പരിക്ക് സാരമുള്ളത് അല്ലാ എങ്കിലും താരത്തിന് വേദന ഉള്ളതായാണ് ക്ലബ് പറയുന്നത്. ഇതുകൊണ്ട് തന്നെ വരാനെയ്ക്ക് ഒരു മത്സരത്തിൽ വിശ്രമം നൽകാൻ ആണ് ക്ലബ് ആലോചിക്കുന്നത്.

താരം ഇന്നലെ വീട്ടിലേക്ക് മടങ്ങി വിശ്രമിക്കുകയാണ്. വരാനെയുടെയും റാമോസിന്റെയും സെന്റർ ബാക്ക് കൂട്ടുകെട്ടാണ് റയൽ മാഡ്രിഡിനെ ലാലിഗയിൽ ഒന്നാമത് എത്തിച്ചത്. എന്നാൽ അത്ലറ്റിക്ക് ബിൽബാവോയ്ക്ക് എതിരെയുള്ള മത്സരത്തിൽ വരാനെ ഇല്ലാതെ റയൽ ഇറങ്ങേണ്ടി വന്നേക്കും.

Advertisement