“മെസ്സി ലാലിഗ വിട്ട് പോകരുത്”- സിദാൻ

- Advertisement -

മെസ്സി ബാഴ്സലോണ വിട്ട് പോകും എന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. മെസ്സി ലാലിഗ വിട്ട് പോകരുത് എന്നാണ് തന്റെ ആഗ്രഹം എന്ന് സിദാൻ പറഞ്ഞു. സ്പെയിൻ വിട്ട് മെസ്സി പോയാൽ അത് ലാലിഗയ്ക്ക് വലിയ നഷ്ടമാകും. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാം മെസ്സി. ആ മെസ്സി ഇവിടെ ഉണ്ടാകണം. ഏറ്റവും മികച്ച താരങ്ങൾ എതിരാളികൾ ആയുണ്ടായാലെ റയലും മെച്ചപ്പെടു എന്നും സിദാൻ പറഞ്ഞു.

എന്നാൽ മെസ്സി ക്ലബ് വിടുമെന്ന് തനിക്ക് യാതൊരു അറിവുമില്ല എന്നും സിദാൻ പറഞ്ഞു. ബാഴ്സലോണ ബോർഡുമായുള്ള അതൃപ്തി കാരണം മെസ്സി ബാഴ്സലോണ വിടും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എത്രയും പെട്ടെന്ന് ക്ലബ് ബോർഡ് പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കണം എന്നാണ് മെസ്സി ആവശ്യപ്പെടുന്നത്.

Advertisement