പാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി! ടി20 സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ മിസ്ബാഹുൽ ഹഖും വഖാർ യൂനുസും രാജിവെച്ചു

20210906 143710

പാകിസ്ഥാൻ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചതിനു പിന്നാലെ പാകിസ്ഥാൻ ടീമിൽ പൊട്ടിത്തെറി. സ്ക്വാഡ് സെലക്ഷനിലെ അതൃപ്തിയിൽ പരിശീലകൻ മിസ്ബാഹുൽ ഹഖും ബൗളിംഗ് കോച്ച് വഖാർ യൂനുസും രാജി പ്രഖ്യാപിച്ചു.

പാക്കിസ്ഥാന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മിസ്ബ ഉൾ ഹഖ് രാജിവെച്ചതായും വഖാർ യൂനിസ് ബൗളിംഗ് പരിശീലകനെന്ന പദവി ഉപേക്ഷിച്ചതായും പി സി ബി അറിയിച്ചു. ന്യൂസിലാൻഡ് പരമ്പരയ്ക്ക് താൽക്കാലിക പരിശീലകരായി ടീം മാനേജ്മെന്റിൽ സക്ലൈൻ മുഷ്താഖും അബ്ദുൽ റസാഖും ചേരുമെന്നും പിസിബിയും സ്ഥിരീകരിച്ചു. എന്നാൽ സമയം ശരിയല്ല എങ്കിലും പദവിയിൽ നിന്ന് ഒഴിയാൻ ആണ് തന്റെ തീരുമാനം എന്നും ബയോ ബബിളിനു പുറത്തെ ജീവിതത്തിൽ ശ്രദ്ധിക്കണം എന്നും രാജിവെച്ച ശേഷം മിസ്ബാഹ് പറഞ്ഞു. മിസ്ബാഹ് രാജിവെച്ചത് കൊണ്ടാണ് താൻ രാജിവെക്കുന്നത് എന്ന് വഖാറും പറഞ്ഞു. ഇരുവരും ടീം സെലക്ഷനെ വിമർശിച്ചിട്ടില്ല. എന്നാൽ ടീം തിരഞ്ഞെടുപ്പിലെ അതൃപ്തി ആണ് രാജിക്ക് കാരണം എന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Previous articleഗോട്സക്ക് പി എസ് വിയിൽ പുതിയ കരാർ
Next articleRTPCRഉം പോസിറ്റീവ്, രവി ശാസ്ത്രി അവസാന ടെസ്റ്റിന് ഉണ്ടാകില്ല