RTPCRഉം പോസിറ്റീവ്, രവി ശാസ്ത്രി അവസാന ടെസ്റ്റിന് ഉണ്ടാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയുടെ ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ടും പോസിറ്റീവ്. ഇന്നലെ ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ഐസൊലേഷനിൽ പോയ അദ്ദേഹം ഇതോടെ ഇനി അടുത്ത ടെസ്റ്റിനും ഉണ്ടാകില്ല എന്ന് ഉറപ്പായി. അടുത്ത 10 ദിവസമെങ്കിലും അദ്ദേഹം ഐസൊലേഷനിൽ തുടരും. . 59-കാരനായ രവി ശാസ്ത്രിക്ക് ചെറിയ രോഗ ലക്ഷണങ്ങൾ കാണിച്ചുരുന്നു. ഇന്ത്യൻ ടീമിലെ ബാക്കി എല്ലാവരും ടെസ്റ്റിൽ നെഗറ്റീവ് ആണ്. ടീം എല്ലാം സമ്പൂർണ്ണമായി വാക്സിനേറ്റഡ് ആണ്.

അഞ്ചാമത്തെയും ടെസ്റ്റ് സെപ്റ്റംബർ 10ന് ആണ് ആരംഭിക്കേണ്ടത്. കോച്ചുമായി അടത്ത് ഇടപഴകിയ മൂന്ന് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും ഇപ്പോൾ ഐസൊലേഷനിൽ ആണ്‌. ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരാണ് ഐസൊലേഷനിൽ ഉള്ളത്.