ഗോട്സക്ക് പി എസ് വിയിൽ പുതിയ കരാർ

Img 20210906 142549

ജർമ്മൻ താരം മരിയോ ഗോട്സെ ഹോളണ്ടിൽ തന്നെ തുടരും. ഡച്ച് ക്ലബായ പി എസ് വി ഐന്തോവൻ ഗോട്സയ്ക്ക് പുതിയ കരാർ നൽകി. ഒരു സീസൺ മുമ്പ് പി എസ് വിയിൽ എത്തിയ താരം അവിടെ നല്ല പ്രകടനങ്ങൾ ആണ് ഇതുവരെ കാഴ്ചവെച്ചത്. ഇപ്പോൾ 2024വരെയുള്ള കരാറിൽ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ഡോർട്മുണ്ടിൽ നിന്നായിരുന്നു താരം പി എസ് വിയിലേക്ക് എത്തിയത്.

29കാരനായ ഗോട്സെ രണ്ട് ഘട്ടങ്ങളിലായി 16 വർഷത്തോളം കാലം ഡോർട്മുണ്ടിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് ഗോട്സെ. ഗോട്സെയിൽ ഇനിയും മികച്ച ഫുട്ബോൾ ബാക്കിയുണ്ട് എന്ന് തന്നെയാണ് പി എസ് വിയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ കാണിക്കുന്നത്.

Previous articleതാൻ തന്റെ യഥാർത്ഥ ഫോമിൽ ആയിരുന്നില്ല എന്ന് തെവാതിയ
Next articleപാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി! ടി20 സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ മിസ്ബാഹുൽ ഹഖും വഖാർ യൂനുസും രാജിവെച്ചു