ആബിദ് അലിയ്ക്ക് ശതകം 9 റൺസ് അകലെ നഷ്ടം, അനായാസ ജയം നേടി പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെതിരെ ചട്ടോഗ്രാം ടെസ്റ്റിൽ അനായാസ വിജയം നേടി പാക്കിസ്ഥാന്‍. 202 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ടീമിന് വേണ്ടി ഓപ്പണര്‍മാരായ ആബിദ് അലിയും അബ്ദുള്ള ഷഫീക്കും മിന്നും തുടക്കം ആണ് നല്‍കിയത്.

151 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം ഷഫീക്ക് 73 റൺസിൽ പുറത്തായി. അധികം വൈകാതെ ആബിദ് അലിയുടെ വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. 91 റൺസാണ് ആബിദ് നേടിയത്.

പിന്നീട് അസ്ഹര്‍ അലിയും ബാബര്‍ അസമും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകകയായിരുന്നു. ബാബര്‍ 13 റൺസും അസ്ഹര്‍ അലി 24 റൺസും നേടി പുറത്താകാതെ നിന്നപ്പോള്‍ പാക്കിസ്ഥാന്‍ 58.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.