മികച്ച പിച്ച് ഒരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് വലിയ തുക നൽകി രാഹുൽ ദ്രാവിഡ്

Rahul Dravid Ground Staff

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഒന്നാം ടെസ്റ്റ് നടന്ന കാൺപൂരിലെ ഗ്രൗണ്ട് സ്റ്റാഫിന് വലിയ തുക നൽകി രാഹുൽ ദ്രാവിഡ്. 35000 രൂപയാണ് രാഹുൽ ദ്രാവിഡ് മികച്ച പിച്ച് ഒരുക്കിയതിന് പാരിതോഷികമായി നൽകിയത്. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫായ ശിവ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് രാഹുൽ ദ്രാവിഡ് പണം നൽകിയത്.

ആവേശകരമായ ആദ്യ ടെസ്റ്റിന്റെ അവസാന ദിവസം മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. അവസാന ദിവസം ഒരു ടെസ്റ്റിന്റെ മുഴുവൻ ആവേശവും കണ്ട മത്സരത്തിൽ ന്യൂസിലാൻഡ് വാലറ്റം ഇന്ത്യക്ക് ജയം നിഷേധിക്കുകയായിരുന്നു. അവസാന ദിവസം 284 റൺസ് വിജയലക്ഷ്യം വെച്ച് ഇറങ്ങി ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 165 എന്ന നിലയിൽ മത്സരം അവസാനിപ്പിക്കുകയിരുന്നു.

Previous articleആബിദ് അലിയ്ക്ക് ശതകം 9 റൺസ് അകലെ നഷ്ടം, അനായാസ ജയം നേടി പാക്കിസ്ഥാന്‍
Next articleറെയില്‍വേഴ്‌സിന് വിജയതുടക്കം