“എന്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയ ഒന്നാം നമ്പർ ടെസ്റ്റ് ടീം ആയത്”

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ടീമിന് ഐ.സി.സി  റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നൽകിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയക്ക് ഐ.സി.സി ഒന്നാം റാങ്ക് നൽകിയതെന്നും ഗംഭീർ ചോദിച്ചു. 2016 ഒക്ടോബറിന് ശേഷം ഐ.സി.സി റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഓസ്ട്രേലിയ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

നിലവിൽ ഇന്ത്യൻ ടെസ്റ്റ് റാങ്കിങ്ങിൽ ന്യൂസിലാൻഡിനു പിറകിൽ മൂന്നാം സ്ഥാനത്താണ്. ന്യൂസിലാൻഡ് പര്യടനത്തിലെ തോൽവിയാണ് ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്. ഓസ്ട്രേലിയ വിദേശ പരമ്പരകളിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതെ സമയം ഇന്ത്യ വിദേശ പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും ഗംഭീർ പറഞ്ഞു. ഇന്ത്യ ഓസ്ട്രേലിയയിൽ പരമ്പര ജയിച്ച കാര്യവും ഗംഭീർ ഓർമിപ്പിച്ചു.

ഓസ്‌ട്രേലിയൻ പര്യടനം നടക്കാൻ താരങ്ങളെ 14 ദിവസം ക്വറന്റൈൻ ചെയ്യാനുള്ള ബി.സി.സി.ഐ നടപടിയെ ഗൗതം ഗംഭീർ അഭിനന്ദിച്ചു.