എട്ട് വര്‍ഷം മുമ്പത്തെ ട്വീറ്റുകൾക്ക് മാപ്പ് പറഞ്ഞ് ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരൻ താരം

തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ അന്ന് തന്നെ തന്റെ പഴയ സെക്സിസ്റ്റ് റേസിസ്റ്റ് ട്വീറ്റുകൾ വൈറലായപ്പോൾ മാപ്പ് പറഞ്ഞ് രംഗത്തെത്തി ഇംഗ്ലണ്ടിന്റെ ഒല്ലി റോബിൻസൺ. 18 വയസ്സുള്ളപ്പോൾ പക്വതയില്ലാത്ത പരാമര്‍ശങ്ങളായിരുന്നു അതെന്നാണ് താരം പറ‍ഞ്ഞത്. അതിന് ശേഷം താൻ ഏറെ മാറിയെന്നും താൻ ആ ട്വീറ്റുകൾക്ക് മാപ്പ് പറയുകയാണെന്നും തന്നിൽ നിന്ന് അത്തരം പരാമര്‍ശം വന്നതിൽ ഖേദമുണ്ടെന്നും റോബിൻസൺ വ്യക്തമാക്കി.

താൻ റേസിസ്റ്റോ, സെക്സിസ്റ്റോ അല്ലെന്ന് തനിക്ക് വ്യക്തമാക്കാനാണ്ടെന്നാണ് താരത്തിന്റെ ഇംഗ്ലണ്ട് ബോര്‍ഡ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. 2014ൽ താരത്തിന്റെ കരാര്‍ സസ്സെക്സ് അണ്‍പ്രൊഫഷണൽ നടപടികൾക്ക് റദ്ദാക്കിയിരുന്നു. താരത്തിന്റെ നടപടികൾക്കെതിരെ അന്വേഷം ഉണ്ടാകുമെന്നാണ് ഇംഗ്ലണ്ട് ചീഫ് ടോം ഹാരിസൺ പറ‍ഞ്ഞത്.

സംഭവം എത്ര പഴയതാണെങ്കിലും താരത്തിനെതിരെ അന്വേഷം ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരം പരാമര്‍ശങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ടോം ഹാരിസൺ വ്യക്തമാക്കി.

Previous articleഖത്തറിന് എതിരായ മത്സരം ഏറെ വിഷമമുള്ളത് എന്ന് സ്റ്റിമാച്
Next articleഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയ്ക്ക് കോവിഡ് സഹായം നൽകുവാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ